Asianet News MalayalamAsianet News Malayalam

'വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ ഇ പി ജയരാജൻ

കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊന്നും നോക്കി നിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ldf convener e p jayarajan against opposition leader v d satheesan nbu
Author
First Published Mar 19, 2023, 8:22 PM IST

വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊന്നും നോക്കി നിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമസഭയിൽ അതിക്രമം നടത്തിയവർ ഉപദേശിക്കേണ്ടെന്ന സതീശന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്നും ഞങ്ങൾ ഇത് നോക്കി നിൽക്കുമെന്ന് സതീശൻ കരുതണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. ഞങ്ങളുടെ ശരീരത്തിൽ ജീവൻ ഉള്ളയിടത്തോളം കാലം അതിനൊന്നും നിന്ന് കൊടുക്കില്ല. സ്ത്രീ എംഎൽഎമാരെ പ്രതിപക്ഷം കൈയ്യേറ്റം ചെയ്തു. അവരെ അങ്ങേയറ്റം ആക്ഷേപിച്ചു. ഇതൊന്നും ഞങ്ങള്‍ നോക്കി നിൽക്കില്ല. നിയമസഭയിൽ ഞങ്ങൾ ചെയ്തതിനെതിരെ നടപടി എടുത്തു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് എംഎൽഎമാർ സഭയിൽ കാണിച്ചു കൂട്ടിയതിനെതിരെ കേസെടുത്തോ എന്നും ഇ പി ജയരാജൻ ചോദിച്ചു.

Also Read: 'മാധ്യമങ്ങളോടല്ല പറയേണ്ടത്'; ഷിബു ബേബി ജോൺ യുഡിഎഫിൽ അഭിപ്രായം പറയണമെന്ന് പ്രതിപക്ഷ നേതാവ്

വി ഡി സതീശന്‍റെ നില ശരിയായ നിലയല്ല. കെപിസിസി പ്രസിഡൻ്റിന് ഒത്ത നിലയാണ് വി ഡി സതീശന്‍റെ ഇപ്പോഴത്തെ പ്രവർത്തനമെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. തലശ്ശേരി ആർച്ച് ബിഷപ്പിൻ്റെ പ്രസ്താവന വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റബർ താങ്ങ് വില കൂട്ടണമെന്നത് കേരളത്തിൻ്റെ താത്പര്യമാണ്. കേന്ദ്രമാണ് തടസ്സം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios