തിരുവനന്തപുരം: പൊലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ച ചെയ്യാതെ ഇടത് മുന്നണിയോഗം. റിപ്പോര്‍ട്ടിലെ വിവരങ്ങൾ ചോര്‍ന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ മുന്നണിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആവര്‍ത്തിച്ചു. 

റിപ്പോര്‍ട്ടിലെ വിവരങ്ങൾ ചോരാതെ നോക്കേണ്ട ഉത്തരവാദിത്തം എജിക്കാണ്. ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നു. അത് ഇടത് മുന്നണിയല്ല നടത്തിയതെന്നും എൽഡിഎഫ് കൺവീനര്‍ പറഞ്ഞു. വിജിലൻസ് കേസുകൾ യുഡിഎഫ് സ്വയം വരുത്തിവച്ചതാണെന്നിം എ വിജയരാഘവൻ  ആരോപിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള സമര പരിപാടികൾക്കും ഇടത് മുന്നണി യോഗത്തിൽ അന്തിമ രൂപമായി.