ഒരു വർഷം 84 ലക്ഷം രൂപയിൽ അധികം സോഷ്യൽ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കി. 12 പേരെയാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയക്കായി നിയമിച്ചതെന്നും വിഡി സതീശൻ വിമർശിച്ചു

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് നിയമനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്. എൽഡിഎഫ് സർക്കാർ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫുകളെയാണ് നിയമിച്ചതെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. 2021-2026 കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച സ്റ്റാഫ് അംഗങ്ങളുടെ പേരും വിശദാംശങ്ങളും നൽകാൻ തയ്യാറാണ്. ഒരു വർഷം 84 ലക്ഷം രൂപയിൽ അധികം സോഷ്യൽ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കി. 12 പേരെയാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയക്കായി നിയമിച്ചതെന്നും വിഡി സതീശൻ വിമർശിച്ചു. അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ യുഡിഎഫ് സർക്കാർ നിയമിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

YouTube video player