ജനങ്ങളുടെ പ്രശ്നങ്ങളിലാണ് കേരളം പ്രധാന ശ്രദ്ധ നൽകുന്നത്. സമഗ്രമായ വികസനമാണ് എൽഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വലത് പക്ഷ നയങ്ങൾക്ക് വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ് ഇടത് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഇടത് സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് കേരളം പ്രധാന ശ്രദ്ധ നൽകുന്നത്. സമഗ്രമായ വികസനമാണ് എൽഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സർവേകളും രാജ്യത്ത് നടക്കുന്നുണ്ട്. എന്നാൽ കേരളവും സർവെ നടത്തുന്നുണ്ട്. അതൊരിക്കലും ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് കേരളം സർവെ നടത്തിയത്. ആ കുടുംബങ്ങളെ കണ്ടെത്തി. ഇനി തുടർനടപടിയിലൂടെ ആ കുടുംബങ്ങളെ കൈപിടിച്ചുയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ 

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയിൽ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിക്കുന്നത്. വലത് പക്ഷത്തിന് കൃത്യമായ ബദൽ ഉണ്ടെന്ന് കേരളത്തിന് തെളിയിക്കാനായിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആഗോള ഉദാര വത്ക്കരണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ജന വിരുദ്ധ നടപടികൾ അതേ പോലെ നടപ്പാക്കാനാണ് അതംഗീകരിക്കുന്ന സംസ്ഥാനങ്ങൾ ചെയ്യുന്നത്. എന്നാലതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന് കേരളത്തിന് കാണിക്കാനായി.

ജനങ്ങൾക്കെതിരായ നടപടികളാണ് വലത് പക്ഷം കേന്ദീകരിച്ചതെങ്കിൽ ജനങ്ങൾ ആശ്വാസം നൽകുന്ന തീരുമാനങ്ങളാണ് ഇടത് പക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് ആദ്യം അഭ്യർത്ഥിക്കുന്നു. പിന്നോട്ടില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നിടത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം നടത്താൻ ഞങ്ങളെ ഏൽപ്പികുവെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു. എന്നാൽ അതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നൽകാൻ കേന്ദ്രം ശ്രമിക്കുന്നു. കേന്ദ്രത്തിന്റേത് രണ്ട് നയമാണ്. ഒന്ന് പൊതുമേഖലാ സ്ഥാപനം തകർക്കുന്നു. രണ്ടാമത് പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിച്ച് തുടർന്ന് കൊണ്ടുപോകാൻ സംസ്ഥാനം ശ്രമിക്കുന്നു.

Pinarayi Vijayan: ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർത്തി പണ്ടാരങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമനങ്ങളിൽ കേരളം ഏറെ മുന്നിലാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ജീവനക്കാരെ എടുക്കാൻ തയ്യാറല്ല. കാരണം അനുമതിയില്ല. എന്നാൽ അതിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയെന്ന നിലപാടുമായാണ് ഇടത് സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം പൌരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടെടുത്തു. മതനിരപേക്ഷത സംരക്ഷിക്കാനാണ് ഭരണഘടന ഉറപ്പ് നൽകുന്നത്. ഭരണ ഘടനാ വിരുുദ്ധമായി പരത്വം നിർണയിക്കാൻ ആർക്കും അധികാരമില്ല. അത്തരം പ്രസ്നം വരുമ്പോൾ ഭരണ ഘടനയാണ് മുന്നിൽ നിൽക്കുന്നത്. അതിനനുസരിച്ചുള്ള തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചത്. ആ നിർണായക ഘട്ടത്തിലെല്ലാം സംസ്ഥാനം സ്വന്തം നിലപാടിലുറച്ച് നിൽക്കുകയാണ് ചെയ്തത്.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗിയ കലാപം നടത്താൻ ശ്രമം നടക്കുന്നുവെന്ന സർവേകൾ നടന്നു കൊണ്ടിരിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. നമ്മളും ഇവിടെ സർവേ നടത്തുന്നുണ്ട്. അത് ഏതെങ്കിലും രീതിയിൽ ജനങ്ങളെ ചേരിതിരിക്കാനല്ല. നമ്മുടെ സമൂഹത്തിൽ പരമ ദരിദ്രരായ കുടുംബങ്ങളുണ്ട് അവരേതൊക്കെയെന്ന് കണ്ടത്താനാണ് ആ സർവേകൾ. അവരെ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കുകയാണ്. ഈ തരത്തിലുള്ള ബദലുകൾ വലത് പക്ഷ ശക്തികളാഗ്രഹിക്കുന്നത് അതിൽ നിന്നും വ്യത്യസ്ഥമായ നീക്കങ്ങളാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

കേരളത്തിൻറെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃകയാണ്. ആറുമാസം പാഠപുസ്തകം കിട്ടാത്ത കുട്ടികളായിരുന്നു ഇവിടെ നേരത്തെയുണ്ടായിരുന്നത്. എന്നാലിപ്പോൾ അധ്യയന വർഷം തുടങ്ങും മുമ്പ് പുസ്തകങ്ങൾ കിട്ടിത്തുടങ്ങി. പഠിക്കേണ്ട സമയത്ത് പഠിക്കാൻ കഴിയണം. കൊവിഡ് സമയത്തും എല്ലാ കുട്ടികളും പഠിച്ചു. സഹായം നൽകാൻ ഒരുപാടാളുകൾ മുന്നോട്ട് വന്നു. വൈദ്യുതി മേഖലയിൽ നല്ല പുരോഗതിയുണ്ടായി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനാണ് വലിയ ശ്രമം നടക്കുന്നത്. കൊവിഡിന് മുന്നിൽ കേമൻമാരെന്ന് അഹങ്കരിക്കുന്ന രാജ്യങ്ങൾ പോലും മുട്ടുകുത്തി. അഹങ്കരിക്കുന്നതല്ല അവർ കേമൻമാർ തന്നെയാണ്. പക്ഷേ നമ്മുടെ ആരോഗ്യസംവിധാനം മികച്ചുനിന്നു. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും.