താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എൽഡിഫ് - യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പരിക്കുകൾ നിസ്സാരമാണ്. താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
