Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്, 4 ദിവസങ്ങളിലായി ജാഥ, പി രാജീവ് ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ldf will do campaign against vizhinjam strike
Author
First Published Dec 4, 2022, 4:20 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന്  സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനം  എന്ന പേരിലാണ് എൽഡിഎഫിന്‍റെ പ്രചരാണ ജാഥ. വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

അതേസമയം വിഴിഞ്ഞത്ത് കേന്ദ്രസേന വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന സർക്കാർ. ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന ആവശ്യമില്ലെന്നും കേരള പൊലീസ് പര്യാപതമാണെന്നും തുറമുഖമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സർക്കാർ കൈകൊടുത്തിരുന്നു. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിർദ്ദേശം നല്‍കിയത്. സംസ്ഥാനം നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സർക്കർ മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കിയതാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്‍റെ കാരണമെന്നാണ് ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം.

Follow Us:
Download App:
  • android
  • ios