നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയെ കണ്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. 

ദില്ലി: കെപിസിസി പുനഃസംഘടന നടപടികള്‍ വൈകരുതെന്ന് ഹൈക്കമാന്‍ഡ്. അടുത്ത പതിനഞ്ചിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഡിസിസികള്‍ ഒരാഴ്ചക്കുള്ളില്‍ പുനസംഘടിപ്പിക്കണമെന്നും ഹൈക്കാമാന്‍ഡ് നിര്‍ദ്ദേശിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയെ കണ്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പുനഃസംഘടനയിൽ നേതാക്കൾ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു. എ കെ ആൻ്റണി, കെ.സി വേണുഗോപാൽ ,പ്രിയങ്ക ഗാന്ധി എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.