സഹകരണത്തില്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. യുഡിഎഫിലെ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം അറിയാമെന്ന് അബ്ദുൽ ഹമീദ്. 

തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തെ ചൊല്ലി വിവാദം വേണ്ടെന്ന് മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ്. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ചാണ് തീരുമാനം. സഹകരണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്നും അബ്ദുല്‍ ഹമീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള ബാങ്ക് രൂപീകരിക്കുന്നത് വരെ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്നു താന്‍. സഹകരണത്തില്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. യുഡിഎഫിലെ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം അറിയാം. പാര്‍ട്ടി അറിയാതെ ഭരണസമിതിയിലേക്ക് പോകില്ലല്ലോയെന്നും അബ്ദുല്‍ ഹമീദ് പ്രതികരിച്ചു. 

ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമാണ് അബ്ദുല്‍ ഹമീദ്. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുല്‍ ഹമീദ്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

നിമിഷ പ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളിയെന്ന് കേന്ദ്രം

YouTube video player