മുപ്പത്തിയെട്ട് വർഷമായി കോൺ​ഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം ഇടതുപക്ഷം ഭരിക്കും. മിൽമ ചെയർമാൻ ആയി സി പി എമ്മിലെ കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: മിൽമയുടെ ഭരണം ഇനി ഇടതുപക്ഷത്തിന്. മുപ്പത്തിയെട്ട് വർഷമായി കോൺ​ഗ്രസ് കൈവശം വച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം ഇടതുപക്ഷം ഭരിക്കും. മിൽമ ചെയർമാൻ ആയി സി പി എമ്മിലെ കെ എസ് മണി തെരഞ്ഞെടുക്കപ്പെട്ടു.

അഞ്ചിനെതിരെ ഏഴ് വോട്ടുകൾ നേടിയാണ് ഇടതുപക്ഷം ഭരണം ഉറപ്പിച്ചത്. മലബാർ മേഖലയിൽ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അം​ഗങ്ങളുടെ വോട്ട് നേടിയാണ് വിജയം. 

കോൺ​ഗ്രസിൽ നിന്ന് ജോൺ തെരുവത്താണ് കെ എസ് മണിക്കെതിരെ മൽസരിച്ചത്. തിരുവനന്തപുരം മേഖല തെരഞ്ഞെടുപ്പ് വന്നാൽ ഈ മേഖല പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona