അഞ്ചിനെതിരെ ആറുവോട്ടുകൾ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ അതിജീവിച്ചത്.അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയാണ് മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് എന്നിവർക്കെതിരെ ബി, ജെ.പി. അവിശ്വാസം കൊണ്ടുവന്നത്. 

പാലക്കാട്:ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തിൽ ബി. ജെ.പി. കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യുഡി.എഫ് അംഗങ്ങൾ വിട്ടു നിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകൾ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ അതിജീവിച്ചത്.അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയാണ് മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് എന്നിവർക്കെതിരെ ബി, ജെ.പി. അവിശ്വാസം കൊണ്ടുവന്നത്.രണ്ട് യു ഡി. എഫ്. അംഗങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അവരോട് വിട്ടു നിൽക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം. 13 അംഗ ഭരണ സമിതിയിൽ സി.പി.എം. നാല് , സി.പി.ഐ. ഒന്ന് , ഇടതു സ്വതന്ത്ര ഒന്ന്, ബി.ജെപി. അഞ്ച്, കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.

'ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു'; കാസർഗോഡ് കെ സുരേന്ദ്രനെതിരെ പോസ്റ്റര്‍

 ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനാക്കാൻ ബി ജെ പി പിന്തുണ നൽകിയതിനെതിരെ ജില്ലയിൽ നേരത്തെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. കെ. സുരേന്ദ്രൻ ഇന്ന് വൈകുന്നേരം കുമ്പളയിൽ ബിജെപി പൊതുപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.