Asianet News MalayalamAsianet News Malayalam

'ആനപ്പുറത്ത് കയറിയാൽ പട്ടിയെ പേടിക്കണ്ടെന്ന നിലയിലെ പ്രവർത്തനം', ഗതാഗതമന്ത്രിക്കെതിരെ സിഐടിയു

എംഡി പറയുന്നത് മാത്രം കേൾക്കുന്ന ആളായി മന്ത്രി മാറിയെന്നാണ് സംഘടനയുടെ ആക്ഷേപം. ഇതുവരെ സിഎംഡിയെ രൂക്ഷമായി വിർശിച്ചിരുന്ന സംഘടന ഇപ്പോൾ മന്ത്രിക്ക് എതിരെ തന്നെ കടുത്തഭാഷയുമായി രംഗത്തെത്തിയെന്നാണ് ശ്രദ്ധേയം.

left union citu critics transport minister antony raju
Author
Kerala, First Published Apr 16, 2022, 2:09 PM IST

തിരുവനന്തപുരം : കെഎസ്ആര്‍ടിസി (KSRTC) ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ തുറന്നടിച്ച് സിഐടിയു (CITU). 'ആനപ്പുറത്ത് കയറിയാൽ പട്ടിയെ പേടിക്കണ്ട' എന്ന നിലയിലാണ് മന്ത്രിയുടെ പ്രവർത്തനമെന്ന വിമർശനമാണ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി ശാന്തകുമാർ ഉയർത്തുന്നത്. ശമ്പള വിതരണമടക്കമുള്ള പ്രശ്നങ്ങളിൽ കെഎസ്ആർടിസി ഉഴറുന്നതിനിടെയാണ് മന്ത്രിക്കെതിരായ വിമർശനം. 

ഉത്സവനാളുകളിലും ശമ്പളമില്ലാത്ത സ്ഥിതിയാണ് കെഎസ് ആർടിസി ജീവനക്കാർ നേരിടുന്നത്. 30 കോടി സർക്കാർ നൽകിയിട്ടും അത് കെഎസ് ആർടിസിയിൽ എത്താൻ വൈകുകയാണ്. തുടർച്ചയായി ബാങ്ക് അവധിക്ക് ശേഷം ഇന്ന് പ്രവർത്തിദിവസമാണെങ്കിലും സാങ്കേതികമായ തടസങ്ങൾ തീർക്കേണ്ടതുണ്ട്. ഈ പണം കിട്ടിയാൽ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാനാണ് കോർപ്പറേഷൻ ആലോചന. 45 കോടി ഓവർ ഡ്രാഫ്റ്റ് ഡി കിട്ടും. പണമെത്താൻ വൈകിയാൽ ഘട്ടം ഘട്ടമായി ശമ്പളം നൽകുള്ള ആലോചനയുമുണ്ട്. എന്നാൽ മന്ത്രിയുടെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്നാരോപിച്ച് ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു രംഗത്തെത്തി.

'കേന്ദ്രത്തിന് വേണ്ടി കെഎസ്ഇബിയെ തകര്‍ക്കാന്‍ ചെയര്‍മാന്‍റെ ശ്രമം,19 ന് വൈദ്യുതിഭവന്‍ ഉപരോധം'; സമരം കടുക്കും

എം ഡി പറയുന്നത് മാത്രം കേൾക്കുന്ന ആളായി മന്ത്രി മാറിയെന്നാണ് സംഘടനയുടെ ആക്ഷേപം. ഇതുവരെ സിഎംഡിയെ രൂക്ഷമായി വിർശിച്ചിരുന്ന സംഘടന ഇപ്പോൾ മന്ത്രിക്ക് എതിരെ തന്നെ കടുത്തഭാഷയുമായി രംഗത്തെത്തിയെന്നാണ് ശ്രദ്ധേയം. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് എഐടിയുസിവിന്റെ ആഭിമുഖ്യത്തിലുള്ള സംഘടനയും സമരം തുടങ്ങി. സിഐടിയു ആഭിമുഖ്യത്തിലുളള യൂണിയന്‍ ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകല റിലേ നിരാഹര സത്യഗ്രഹം മൂന്ന് ദിവസമായി തുടരുകയാണ്. ഇതുവരെ സർവീസുകളെ ബാധിച്ചിങ്കിലും പ്രതിസന്ധി തുടർന്നാൽ പണിമുടക്കെന്നാണ് യൂണിയനുകളുടെ പ്രഖ്യാപനം. 

Follow Us:
Download App:
  • android
  • ios