Asianet News MalayalamAsianet News Malayalam

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി,സ്ഥിരീകരിച്ച് വനംവകുപ്പ്, വളർത്തുനായയെ കൊന്നു

കാൽപാടും നായയുടെ ദേഹത്തെ മുറിവും പരിശോധിച്ച ശേഷമാണ് പുലി ഇറങ്ങിയെന്ന് ഉറപ്പിച്ചത്

leopard again in Mannarkad Thathengalam
Author
First Published Jan 31, 2023, 12:45 PM IST


പാലക്കാട് : മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സ്ഥിരീകരിച്ചു .പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നതും പുലി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് വളർത്തുനായയെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ നായയെ ആക്രമിച്ച ജീവി ഓടി മറയുകയായിരുന്നു. ഇത് പുലി തന്നെ ആണെന്ന സംശയം വീട്ടുകാരും നാട്ടുകാരും ഉയർത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. കാൽപാടും നായയുടെ ദേഹത്തെ മുറിവും പരിശോധിച്ച ശേഷമാണ് പുലി തന്നെയാണ് ആക്രമിച്ചതെന്ന് ഉറപ്പിച്ചത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു

 

മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽ ആണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. പിന്നീട് കൂടിനു പുറത്തെത്തിക്കാൻ മയക്കുവെടിവയ്ക്കും മുമ്പ് തന്നെ ക്യാപ്ച്ചർ മയോപതി ബാധിച്ച് പുലി ചത്തു.ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യവും ഉണ്ട് 

വീണ്ടും പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

പുലിപ്പേടി ഒഴിയാതെ പാലക്കാട് മണ്ണാർക്കാടും,ശാശ്വത നടപടി വേണമെന്നാവശ്യം

Follow Us:
Download App:
  • android
  • ios