കെഎസ്ആർടിസ് ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിലെ ജിപിഎസും സ്പീഡ് ഗവർണറും പ്രവർത്തിക്കാതിരുന്നതിൽ കണ്ടക്ടറോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണവും തേടി.
പത്തനംതിട്ട: കിഴവള്ളൂരിൽ അപകടത്തിൽപ്പെട്ട ബസിന്റേയും കാറിന്റേയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ബസ് ഡ്രൈവർ അജയകുമാർ, കാറ് ഡ്രൈവർ ജെറോം ചൗദരി എന്നിവരുടെ ലൈസൻസാണ് റദ്ദാക്കിയത്. പത്തനംതിട്ട ആർടിഓയുടേതാണ് നടപടി. രണ്ട് ഡ്രൈവമാരുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസ് ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിലെ ജിപിഎസും സ്പീഡ് ഗവർണറും പ്രവർത്തിക്കാതിരുന്നതിൽ കണ്ടക്ടറോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണവും തേടി.