Asianet News MalayalamAsianet News Malayalam

സന്തോഷ് ഈപ്പന്‍റെ ഡോളര്‍ ഇടപാട്: വിജിലന്‍സ് സംഘം കൊച്ചിയിലേക്ക്, ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

എം ശിവശങ്കറെ ചോദ്യം ചെയ്യാൻ വിജിലന്‍സ് നാളെ കോടതിയെ സമീപിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കുക

life mission bribery case Vigilance to question bank officials over Santhosh Eapan dollar transaction
Author
Kochi, First Published Nov 16, 2020, 10:55 AM IST

കൊച്ചി: ലൈഫ് മിഷനിലെ കോഴയുമായി ബന്ധപ്പെട്ട് കരാറുകാരനായ സന്തോഷ് ഈപ്പന്‍റെ ഡോളര്‍ ഇടപാട് അന്വേഷിക്കാന്‍ വിജിലന്‍സ് സംഘം നാളെ കൊച്ചിയിലെത്തും. വൈറ്റിലയിലെ ആക്സിസ് ബാങ്ക് വഴിയാണ് ഒരു കോടിയിലേറെ ഡോളര്‍  അനധികൃതമായി സന്തോഷ് ഈപ്പന്‍ വാങ്ങിയത്. കോണ്‍സുലേറ്റ്  അക്കൗണ്ടന്റായ ഖാലിദിന് കോഴ നല്‍കാനായിരുന്നു വന്‍ തോതില്‍ ഡോളർ വാങ്ങിക്കൂട്ടിയത്.

കേസുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആക്സിസ് ബാങ്ക് ഡോളര്‍ ശേഖരിച്ചതെന്ന് കണ്ടെത്തി. ഇതിന് വേണ്ടി സഹകരിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. എം ശിവശങ്കറെ ചോദ്യം ചെയ്യാൻ വിജിലന്‍സ് നാളെ കോടതിയെ സമീപിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കുക.

അതേസമയം സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഏഴാമത്തെ ഐ ഫോണിൻ്റെ ഉടമയെ കണ്ടെത്താൻ വിജിലൻസിന് ഇതുവരെ സാധിച്ചിട്ടില്ല. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോണുകളിൽ ഒന്ന് ഇന്ത്യയിൽ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ് സൈബർ സെല്ലിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios