വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറാനാണ് കരാർ. 

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാളെ വിധി. സര്‍ക്കാര്‍, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറാനാണ് കരാർ. ഇങ്ങനെ നിർമിച്ചു നൽകുന്ന കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred