Asianet News MalayalamAsianet News Malayalam

'രണ്ടരലക്ഷം സ്വപ്നങ്ങള്‍'; പൂർത്തീകരിച്ച ലൈഫ് മിഷന്‍ വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവ്വഹിക്കും

വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തിൽപ്പെട്ടിരിക്കെയാണ്, രണ്ടരലക്ഷം വീടുകളുടെ നിർമ്മാണ പൂർത്തീകരണം ഉയർത്തിക്കാട്ടി എല്‍ഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്.

life mission completes 2.5 lakh houses in kerala
Author
Thiruvananthapuram, First Published Jan 28, 2021, 8:14 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിവഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. പത്തരക്ക് ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. പൊതുപരിപാടിക്ക് മുൻപ് രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തിൽപ്പെട്ടിരിക്കെയാണ്, രണ്ടരലക്ഷം വീടുകളുടെ നിർമ്മാണ പൂർത്തീകരണം ഉയർത്തിക്കാട്ടി എല്‍ഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്.

2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന്‌ നടത്തുക. നിര്‍മ്മാണത്തിനായി 8,823. 20 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ലൈഫ്‌ മിഷൻ പദ്ധതിയിലൂടെ അടുത്ത വര്‍ഷം 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി. 6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതിൽ 1000 കോടി ബജറ്റിൽ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.  

Follow Us:
Download App:
  • android
  • ios