തിരുവനന്തപുരം: ലൈഫ് ഇടപാടിൽ അന്വേഷണ ഏജൻസികൾക്കെതിരെ പരാതിയുമായി ജെയിംസ് മാത്യു എംഎൽഎ. ഫയലുകൾ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയത്. പരാതി പ്രിവിലേജ് കമ്മിറ്റിയ്ക്ക് വിട്ടു. 

ലൈഫിലെ പല ഫയലുകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ രംഗത്തെത്തിയതോടെ ഇതിനെ ചെറുക്കാനാണ് നീക്കം. ലൈഫ് പദ്ധതി നിയമസഭ അംഗീകരിച്ചതാണ്, ഇതിനെ അന്വേഷണ ഏജൻസികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ സഭയുടെയും സ്പീക്കറുടെയും ഇടപെടൽ എന്ന നിലയിലാണ് സിപിഎമ്മിന്റെ നീക്കം.