തിരുവനന്തപുരം: ലൈഫ് മിഷനിൽ ഒളിച്ച് കളി തുടർന്ന് സർക്കാർ. ചീഫ് സെക്രട്ടറിക്ക് 10 ദിവസം മുമ്പ് കത്ത് നൽകിയിട്ടും എൻഫോഴ്സ്മെന്റിന് രേഖകൾ നൽകിയില്ല ഇത് വരെ ഒരു മറുപടിയും കൊടുത്തില്ല, ഒടുവിൽ രേഖകൾ ആവശ്യപ്പെട് എൻഫോഴ്സ്മെന്‍റ് ഇന്നലെ വീണ്ടും സർക്കാരിന് കത്ത് നൽകി.

റെഡ്ക്രസന്റ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണമെന്നാണ് എൻഫോഴ്സമെന്‍റ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. സാമ്പത്തിക സഹായം വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ധാരണപത്രം ഒപ്പുവെക്കും മുമ്പ്  നിയമവകുപ്പിന്റെ ഉപദേശം തേടിയോ, വിദേശ സഹായം വാങ്ങാൻ  സർക്കാർ നയപരമായ തീരുമാനം എടുത്തിരുന്നുവോ എന്നീ കാര്യങ്ങളിലാണ് വ്യക്ത വരേണ്ടത്. ധാരണാപത്രം റെഡ്ക്രസന്റും സർക്കാരും തമ്മിലാണ് ഉണ്ടാക്കിയിരിക്കുന്നത്. 

എത് സാഹചര്യത്തിലാണ് ഒരു സ്വകാര്യ ഏജൻസി വിദേശ രാജ്യവുമായി ഫ്ളാറ്റ്  നിർമാണ കരാർ ഒപ്പു വെയ്ക്കുന്നതെന്നും ഇതിന് സംസ്ഥാന  സർക്കാർ അനുമതി നൽകിയിരുന്നുവോ എന്നും അന്വേഷണം നടക്കുന്നു.