തിരുവനന്തപുരം: ലൈഫ് മിഷൻ- റെഡ് ക്രസൻ്റ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് നേരേ തന്നെ അഴിമതി ആരോപണം നിൽക്കുന്നത് കൊണ്ടാണ് സർക്കാർ ഒഴിഞ്ഞു മാറുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം മിണ്ടാത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

തട്ടിപ്പ് നടന്നതുകൊണ്ടാണ് കരാർ വിവരങ്ങൾ മറച്ചുവെക്കുന്നതെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നുത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബിജെപി ബഹിഷ്ക്കരിക്കുമെന്നും ജലീൽ വിഷയവും സർക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.