Asianet News MalayalamAsianet News Malayalam

യു വി ജോസ് അടക്കമുള്ള ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ സിബിഐക്ക് മുന്നില്‍

ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Life mission top authorities summoned by CBI
Author
Kochi, First Published Oct 5, 2020, 11:21 AM IST

കൊച്ചി: ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ കൊച്ചി സിബിഐ ഓഫീസിലെത്തി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന്‍ നായര്‍, അജയകുമാര്‍ എന്നിവരാണ് സി ബി ഐ ഓഫീസില്‍ എത്തിയത്. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായിട്ടുണ്ട്. ഇന്ന് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios