തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി അഴിമതിക്കേസിൽ ലൈഫ് മിഷൻ സിഇഒ യു വി ജോസിന്റെ മൊഴി നാളെ വിജിലൻസ് രേഖപ്പെടുത്തും.  റെഡ് ക്രസന്റും ലൈഫ് മിഷനുമായുള്ള ധാരണാപത്രം ഒപ്പിട്ടതും നിർമ്മാണക്കമ്പനിയായ യൂണിടാക്കുമായുള്ള കത്തിടപാടുകൾ നടത്തിയതും യു വി ജോസാണ്.  ഈ സാഹചര്യത്തിലാണ് യു വി ജോസിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ സിബിഐയും ഈ കേസിൽ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ സ്വപ്ന, സന്ദീപ് എന്നിവരെ ചോദ്യം ചെയ്യാൻ എൻഐഎ തിങ്കളാഴ്ച്ച കോടതിയെ സമീപിക്കും.