Asianet News MalayalamAsianet News Malayalam

'ലൈഫിൽ' സിബിഐ വേണ്ടെന്ന് സന്തോഷ് ഈപ്പൻ, ഹർജിയിൽ സർക്കാരിനും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്

നേരത്തെ സംസ്ഥാന സർക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹർജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം. 

life project cbi enquiry supreme court notice
Author
Delhi railway station, First Published Mar 12, 2021, 12:47 PM IST

ദില്ലി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ൪പ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന സർക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹർജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം. 

നേരത്തെ സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ  കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ പേരിൽ പരിധികൾ ലംഘിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാർ വാദം.  എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലൻസ് അന്വഷണമെന്നായിരുന്നു സിബിഐയുടെ മറുപടി. 

Follow Us:
Download App:
  • android
  • ios