മാധ്യമ പ്രവർത്തകനും കേരള സര്‍ക്കാര്‍ പിആർഡിയിൽ ഉദ്യോഗസ്ഥനും ആയിരുന്നു പി സലിൽ. എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ചുമതലയടക്കം വഹിച്ച് സലില്‍ ഇടതുപക്ഷ സംഘനകളിലും സജീവമായിരുന്നു
പ്രയാഗ്‍രാജ്: മഹാകുംഭമേളയിൽ ഇത്തവണ മഹാ മണ്ഡലേശ്വർ പദവിയിൽ എത്തിയ മലയാളിയായ സ്വാമി ആനന്ദവനം ഭാരതിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ വലിയ ചർച്ച. പ്രാചീന സന്ന്യാസി സമൂഹങ്ങളായ അഖാഡകളിൽ മലയാളികൾ അപൂർവമായി മാത്രം എത്തിയിട്ടുള്ള പദവിയാണിത്. കോടിക്കണക്കിനു പേര് പങ്കെടുക്കുന്ന മഹാ കുംഭമേളയിൽ പവലിയൻ ഒരുക്കാത്ത ഏക സംസ്ഥാനം കേരളമാണെന്നും സർക്കാരിന്‍റെ കാഴ്ചപ്പാട് ഇല്ലായ്മയാണ് ഇത് തെളിയിക്കുന്നതെന്നും സ്വാമി ആനന്ദവനം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
മാധ്യമ പ്രവർത്തകനും കേരള സര്‍ക്കാര്‍ പിആർഡിയിൽ ഉദ്യോഗസ്ഥനും ആയിരുന്നു പി സലിൽ. എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ചുമതലയടക്കം വഹിച്ച് സലില്‍ ഇടതുപക്ഷ സംഘനകളിലും സജീവമായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കാക്കനാട് മീഡിയ അക്കാദമിയിൽ നിന്ന് ഗോൾഡ് മെഡലോടെ ജേണലിസം ഡിപ്ലോമയും നേടിയിട്ടുണ്ട്. 2007 മുതലാണ് നാഗ സന്യാസി സമൂഹമായ അഖാഡകളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
2018 ൽ പ്രയാഗ് രാജിൽ നടന്ന അർദ്ധ കുംഭ മേളയിൽ സന്ന്യാസം സ്വീകരിച് സ്വാമി ആനന്ദവനം ഭാരതി ആയി. വാരാണസി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സന്ന്യാസി സമൂഹമായ ജൂന അഖാഡയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തവണ മഹാ കുംഭമേളയിൽ മഹാ മണ്ഡലേശ്വർ പദവിയിൽ നിയോഗിക്കപ്പെട്ടത്. മൂന്ന് മലയാളികൾ മാത്രമാണ് ഇതുവരെ മഹാ മണ്ഡലേശ്വർ പദവിയിൽ എത്തിയിട്ടുള്ളത്.
ജൂന അഖാഡയുടെ കേരള ശാഖയുടെ പേരിൽ ഒരു കേന്ദ്രം ഇത്തവണ കുംഭമേളയിൽ ഒരുക്കിയിട്ടുണ്ട്. ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണ് എന്നും സ്വാമി ആനന്ദവനം പറയുന്നു. ദിവസവും കോടിക്കണക്കിന് പേര് പങ്കെടുക്കുന്ന കുംഭമേളയിൽ യുപി സർക്കാർ കേരളത്തിലേക്ക് വന്നു ക്ഷണിച്ചിട്ടും സർക്കാർ പവലിയൻ ഒരുക്കാൻ തയറായില്ലെന്നും കേരളത്തിന്‍റെ സാംസ്കാരിക സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ ഉള്ള വലിയ അവസരമാണ് സർക്കാർ നഷ്ടപ്പെടുത്തിയത് എന്നും സ്വാമി ആനന്ദവനം വിമർശിക്കുന്നു.
വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം വേണോ; ചെയ്യേണ്ടത് ഇത്ര മാത്രം, നിർദേശവുമായി കെഎസ്ഇബി
