ഓടിട്ട വീടുകളുടെ മേല്‍ക്കൂര പറന്ന് പോയി. വൈദ്യുതി ലൈന്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി

കോഴിക്കോട്: കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. കുറുവന്തേരി , വണ്ണാര്‍കണ്ടി,കല്ലമ്മല്‍,വരായാല്‍ മുക്ക്, വാണിമേല്‍ മഠത്തില്‍ സ്കൂള്‍ പരിസരം എന്നിവടങ്ങളിലാണ് നാശനഷ്ടം. വൈദ്യുതി പോസ്റ്റുകളും മരം വീണ് തകര്‍ന്നു.

രാവിലെ ഏഴ് മണിയോടെയാണ് ശക്തമായ കാറ്റടിച്ചത്. അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയതെങ്കിലും വ്യാപകമായ നാശമാണ് പ്രദേശത്ത് ഉണ്ടാക്കിയത്. ഓടിട്ട വീടുകളുടെ മേല്‍ക്കൂര പറന്ന് പോയി. കാറ്റില്‍ മരം വീണും വീടുകള്‍ക്ക് ഭാഗിക കേടുപറ്റി. മേഖലയില്‍ പലയിടത്തും വൈദ്യുതി ലൈന്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിലും മിന്നല്‍ ചുഴലിക്കാറ്റിൽ വ്യാപക നാശമുണ്ടായിരുന്നു. 

കിടപ്പും പാചകവും ഇരിപ്പുമെല്ലാം പട്ടിക്കൂട്ടിൽ!മാസവാടക നൽകി അതിഥി തൊഴിലാളി കഴിയുന്നത് പട്ടിക്കൂട്ടിൽ; വീഡിയോ

Arjun missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News