104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.
തൃശൂർ: കുതിരാനിലെ (Kuthiran) ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു. 104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
