ദില്ലിയിൽ വ്യവസായിയെയും കുടുംബത്തിനെയും തോക്കിന് മുനയിൽ നിർത്തി മോഷണം. ദില്ലി അശോക് നഗറിലാണ് സംഭവം. 1.3 കോടി രൂപയും ,രണ്ടര കിലോ സ്വർണ്ണവും കവർന്നുവെന്നാണ് പ്രാഥമിക വിവരം. വ്യവസായി അനൂജ് ഗോയലിനെ വീടിനുള്ളിൽ അതിക്രമിച്ച് കയറി അഞ്ചംഗ സംഘമാണ് മോഷണം നടത്തിയത്. അനൂജിനെ മോഷണ സംഘം മർദ്ദിച്ച് അവശനാക്കി. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Malayalam News Live: കേരളത്തെ കണ്ണീരിലാഴ്ത്തിയ തൂവൽത്തീരത്ത് ഇന്നും തിരച്ചിൽ

Summary
ബോട്ടപകടം ഉണ്ടായ തൂവൽ തീരത്തു ഇന്നും ദേശീയ ദുരന്ത നിവാരണ സേന (NDRF) തെരച്ചിൽ നടത്തും. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും കണ്ടെത്താൻ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവിൽ ഇല്ല. നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു
06:54 AM (IST) May 09
ദില്ലിയിൽ വൻ മോഷണം
06:52 AM (IST) May 09
താനൂരിൽ വീണ്ടും തെരച്ചിൽ
താനൂർ തൂവൽത്തീരം ബോട്ട് അപകടം. ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ വീണ്ടും തുടങ്ങി. രണ്ടു ടീമായാണ് ഇന്നത്തെ തിരച്ചിൽ.