വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: ദുരന്ത നിവാരണ നിയമം അനുസരിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തളളുന്നതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതിത്തളളണമെന്ന് ശുപാർശ ചെയ്യാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിന് അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ ചില വ്യവസ്ഥകൾ കഴിഞ്ഞ മാർച്ചിൽ ഒഴിവാക്കിയിരുന്നു.
