കൊച്ചി: തദ്ദേശ സ്ഥാപങ്ങളിലെ ഓഡിറ്റിങ്ങ് നിര്‍ത്തിവച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നുമായിരുന്നു ഹര്‍ജിയില്‍ ചെന്നിത്തല ബോധിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് അടക്കമുള്ള പ്രധാന പദ്ധതികളിലെ അഴിമതി മൂടിവെക്കുകയാണ് തീരുമാനത്തിന് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.