തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ രണ്ടാം ഘട്ട പുതുക്കൽ ഈ മാസം 12ന് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 26 ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂൺ 17ന് പ്രസിദ്ധീകരിച്ച പട്ടികയാണ് വീണ്ടും പുതുക്കുന്നത്. തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനം മാറ്റത്തിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് നേരിട്ടോ തപാലിലൂടെയോ അപേക്ഷ നൽകണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓ​ഗസ്റ്റ് 26 ആണ്.