സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ വേങ്ങരയിൽ ചേർന്ന ലീഗ് യോഗത്തിൽ കയ്യാങ്കളി. ഇതോടെ 20-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലും മുസ്ലീം ലീഗിൽ തർക്കം. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ വേങ്ങരയിൽ ചേർന്ന ലീഗ് യോഗത്തിൽ കയ്യാങ്കളി. ഇതോടെ 20-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു. യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റായ പറമ്പിൽ ഖാദറിന് വേണ്ടി ഒരു വിഭാഗവും മുൻവാർഡ് മെമ്പറായ സി പി ഖാദറിനുവേണ്ടി ഒരു വിഭാഗവും രംഗത്തുവന്നതോടെയാണ് രംഗം വഷളായത്. തര്‍ക്കം കൂട്ട അടിയിയിലാണ് കലാശിച്ചത്. ഇതോടെ യോഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പിരിയുകയായിരുന്നു.

YouTube video player