ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക.

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല. ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുക്കിയ വോട്ടർ പട്ടിക ഓ​ഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക. ഏഴ് ജില്ലകളിൽ വീതമായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടിം​ഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാകും വോട്ടെടുപ്പ് നടത്തുക എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ‌ അറിയിച്ചു. 

Read Also: സംസ്ഥാനത്ത് പുതിയ 1,162 സമ്പര്‍ക്ക കേസുകള്‍; 36 പേരുടെ രോഗ ഉറവിടം അറിയില്ല...