Asianet News MalayalamAsianet News Malayalam

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ തുറന്നു; നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഒരാഴ്ച്ച കൂടി തുടരും

ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി 15 പേർക്കായിരിക്കും പ്രവേശനം. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. 

lock down unlock churches temples mosques reopened after a gap of one and a half months
Author
Thiruvananthapuram, First Published Jun 24, 2021, 7:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി 15 പേർക്കായിരിക്കും പ്രവേശനം. ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി ദിവസം 300 പേർക്ക് പ്രവേശനാനുമതി ഉണ്ട്. 

അതേസമയം, രോഗവ്യാപന തോതിൽ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഒരാഴ്ച്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള സ്ഥലങ്ങളിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം.ടെലിവിഷൻ പരമ്പരകൾക്കും ഇൻഡോർ ഷൂട്ടിംഗുകൾക്കും നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നതും ആലോചനയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios