Asianet News MalayalamAsianet News Malayalam

വിലക്ക് ലംഘിച്ച് പ്രവർത്തിച്ച കോഴിക്കോട്ടെ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു; ഉടമകള്‍ക്കെതിരെ കേസെടുത്തു

സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച്ച നടത്തുന്നുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് രണ്ട് സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. 

lock down violation case against two institutions in kozhikode
Author
Kozhikode, First Published Apr 25, 2020, 5:14 PM IST

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച പൂനൂര്‍ അങ്ങാടിയിലെ രണ്ട് സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു. സ്ഥാപന ഉടമകള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത ഒരു വാച്ച് കടയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ പണമിടപാട് സ്ഥാപനവുമാണ് അടപ്പിച്ചത്.

സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ച്ച നടത്തുന്നുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനയിലാണ് രണ്ട് സ്ഥാപനങ്ങളും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. താമരശ്ശേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രിയ കുമാര്‍, ഉണ്ണികുളം വില്ലേജ് ഓഫീസര്‍ രതീഷ്, ബാലുശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ടി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios