Asianet News MalayalamAsianet News Malayalam

ചരക്ക് ലോറിയിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമം; മൂന്ന് തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരത്ത് ഹോട്ടൽ നടത്തുന്നവരാണ് ഒളിച്ചു കടക്കാൻ ശ്രമിച്ചത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
lock down violation tamilnadu natives police custody
Author
thiruvanathapuram, First Published Apr 16, 2020, 2:12 PM IST
തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ചരക്ക് ലോറിയിൽ കയറി കേരളത്തിലേക്ക് കടന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ പൊലീസ് പിടികൂടി. മുരുകൻ, ഭൂത പാണ്ടി, സത്യനാഥൻ എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഹോട്ടൽ നടത്തുന്നവരാണ് ഒളിച്ചു കടക്കാൻ ശ്രമിച്ചത്.

ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് നടത്തുന്ന അനധികൃത യാത്ര തടയാൻ തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലുള്ള വഴികളെല്ലാം കഴിഞ്ഞ ദിവസം പൊലീസ് അടച്ചിരുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തമിഴ്നാട്ടിൽ നിന്നും അനധികൃതമായി വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. രാത്രികാലങ്ങളിൽ പൊലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസും പൊലീസ് പിടികൂടിയിരുന്നു.

തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് ലോറികളും രോഗികളുമായി വാഹനങ്ങളും കർശന പരിശോധനക്കുശേഷമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളിഷ കൂടി പൊലീസിനെ വെട്ടിച്ച് വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കർശനമാക്കിയത്.

Also Read: അനധികൃത യാത്രകൾക്ക് തടയിട്ട് പൊലീസ്: തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലുള്ള വഴികൾ അടച്ചു
Follow Us:
Download App:
  • android
  • ios