Asianet News MalayalamAsianet News Malayalam

ഉപവാസ സമരവേദിയിൽ ജനം തടിച്ചുകൂടി; എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ 15 പേർക്കെതിരെ കേസ്

ഇടത് സർക്കാർ രാഷ്ട്രീയ വിദ്വേഷം തീർത്തതെന്ന് ഡീൻ കുര്യാക്കോസ്. അതേസമയം, ലാബ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്നും ഇക്കാര്യം അറിഞ്ഞിട്ടും എംപി അനാവശ്യസമരം നടത്തുന്നുവെന്നാണ് മന്ത്രി എം എം മണി.

lockdown violation case against dean kuriakose and 14 others
Author
Idukki, First Published May 2, 2020, 11:30 AM IST

ഇടുക്കി: ലോക്ക് ഡൗൺ ലംഘിച്ചതിന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ 15 പേർക്കെതിരെ കേസ്. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസ സമരത്തിൽ ആളുകൾ കൂട്ടംകൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. ഇടത് സർക്കാർ രാഷ്ട്രീയ വിരോധം തീർത്തതെന്നാണ് എംപിയുടെ പ്രതികരണം.

ഇടുക്കിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്നും മെഡിക്കിൽ കോളേജിൽ അടിയന്തിരമായി പിസിആർ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു ഡീൻ കുര്യാക്കോസ് എംപിയുടെ ഏകദിന ഉപവാസസമരം. ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ സമരത്തിൽ ആളുകൾ കൂട്ടംകൂടിയെന്നാണ് ചെറുതോണി പൊലീസ് പറയുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിനാണ് കേസ്. ഡീനിന് പുറമേ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീൻ തുടങ്ങിയ 14 പേർക്കെതിരെയും കേസുണ്ട്.

ഇടത് സർക്കാർ രാഷ്ട്രീയ വിദ്വേഷം തീർത്തതെന്ന് ഡീൻ കുര്യാക്കോസ് വിമർശിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോൾ തന്നെ സന്ദേശം വ്യക്തമായിരുന്നുവെന്നും ജനങ്ങ‍ളുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ സമരം നടത്തിയതെന്നും ഡീൻ പറഞ്ഞു. അതേസമയം, ലാബ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്നും ഇക്കാര്യം അറിഞ്ഞിട്ടും എംപി അനാവശ്യസമരം നടത്തുന്നുവെന്നാണ് മന്ത്രി എം എം മണി പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios