കൊവിഡ് കേസുകള്‍ കൂടുതലുള്ള മലപ്പുറം ജില്ലയില്‍  നിയന്ത്രണങ്ങൾ ലംഘിച്ചതിന് 85 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  വിവിധ കേസുകളിലായി 75 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 141 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്ത് ഇന്ന് ഇന്ന് 18,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകള്‍ കൂടുതലുള്ള മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 85 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 75 പേരെ അറസ്റ്റ് ചെയ്യുകയും 241 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തലസ്ഥാനത്താണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പരിധിയില്‍ 549 കേസുകളും തിരുവനന്തപുരം റൂറല്‍ പരിധിയില്‍ 4749 കേസുകളും രജിസ്റ്റര്‍ ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുള്ള കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 549, 44, 388
തിരുവനന്തപുരം റൂറല്‍ - 4749, 85, 230
കൊല്ലം സിറ്റി - 864, 47, 109
കൊല്ലം റൂറല്‍ - 90, 90, 101
പത്തനംതിട്ട - 49, 49, 60
ആലപ്പുഴ - 27, 9, 144
കോട്ടയം - 141, 129, 406
ഇടുക്കി - 65, 11, 15
എറണാകുളം സിറ്റി - 111, 25, 33 
എറണാകുളം റൂറല്‍ - 93, 15, 184
തൃശൂര്‍ സിറ്റി - 12, 12, 35
തൃശൂര്‍ റൂറല്‍ - 23, 21, 136
പാലക്കാട് - 45, 52, 122
മലപ്പുറം - 85, 75, 241
കോഴിക്കോട് സിറ്റി - 12, 12, 10
കോഴിക്കോട് റൂറല്‍ - 56, 66, 5
വയനാട് - 37, 0, 59
കണ്ണൂര്‍ സിറ്റി - 61, 61, 233
കണ്ണൂര്‍ റൂറല്‍ - 2, 2, 139
കാസര്‍ഗോഡ് - 34, 37, 199

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona