ആലപ്പുഴ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്ന, സിപിഎമ്മിന് നിലവില്‍ ഏക പ്രതീക്ഷയായ ആലപ്പുഴയില്‍ ചെന്നിത്തലയുടെ മണ്ഡലത്തില്‍ ലീഡുയര്‍ത്തി സിപിഎം സ്ഥാനാത്ഥി എഎം ആരിഫ്. ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരിഫ് ലീഡ് ചെയ്യുകയാണ്. 

28 ശതമാനം വോട്ടെണ്ണിക്കഴിയുമ്പോള്‍ 758 വോട്ടിന് എ എം ആരിഫ് ലീഡ് ചെയ്യുകയാണ്.  ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധിയായ ആരിഫ് 2016 -ലെ  കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 

നിലവില്‍ ലീഡ് നില മാറിയും മറിഞ്ഞും നില്‍ക്കുകയാണ് ആലപ്പുഴയിലെങ്കിലും ആരിഫ് തന്നെയാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. കേരളത്തില്‍, ഇപ്പോള്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുന്ന ഒരേയൊരു മണ്ഡലവും ആലപ്പുഴയാണ്.