അമേഠിയിൽ സ്മൃതി ഇറാനി രാഹുലിനെ തോൽപ്പിച്ചതുപോലെ, വയനാട്ടിലെ നിയോഗം നുസ്രത്തിനെന്നാണ് വിശേഷണം. നുസ്രത്തിൻ്റെ ഇൻസ്റ്റഗ്രാം പേജിലും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവരങ്ങൾ കാണാം
കല്‍പ്പറ്റ: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപിയായ രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആനി രാജയും മത്സരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍, എന്‍ഡിഎയുടെ ഘടകകക്ഷിയായ റിപ്പബ്ലികൻ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റായ നുസ്രത്ത് ജഹാൻ മത്സരിക്കുമെന്ന് അവരുടെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കിയതോടെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആകെ മൊത്തം കണ്‍ഫ്യൂഷൻ തുടരുകയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയാണ് ഇത്തവണ വയനാട്ടില്‍ ആദ്യമെത്തി പ്രചാരണം തുടങ്ങിയത്. രാഹുല്‍ എത്തിയില്ലെങ്കിലും കോണ്‍ഗ്രസും പ്രവര്‍ത്തകരും ലീഗുമെല്ലാം പ്രചാരണം സജീവമാക്കിയിട്ടുണ്ട്. മൂന്നാമനായുള്ള കാത്തിരിപ്പാണിപ്പോള്‍ നീളുന്ത്. വിഐപി മണ്ഡലത്തിൽ ആരാകും എൻഡിഎ സ്ഥനാർത്ഥിയെന്ന സർപ്രൈസ് നീളുമ്പോഴാണ് അപ്രതീക്ഷിതമായൊരു പേര് പുറത്തുവരുന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടി അധ്യക്ഷൻ രാംദാസ് അതാവ്ലെയാണ് നുസ്രത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോഴിക്കോടുകാരിയായ നുസ്രത്ത് ജഹാൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ വൈസ്. പ്രസിഡന്‍റാണ്.
അമേഠിയിൽ സ്മൃതി ഇറാനി രാഹുലിനെ തോൽപ്പിച്ചതുപോലെ, വയനാട്ടിലെ നിയോഗം നുസ്രത്തിനെന്നാണ് വിശേഷണം. നുസ്രത്തിൻ്റെ ഇൻസ്റ്റഗ്രാം പേജിലും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവരങ്ങൾ കാണാം. എന്നാൽ കേരളത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുമായി സഖ്യമില്ലെന്നും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നേതൃത്വം തീരുമാനം അറിയിച്ചിട്ടില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ പറഞ്ഞു.ബിജെപിക്ക് സ്വാധീനം താരതമ്യേനെ കുറവുള്ള മണ്ഡലമാണ് വയനാട്. രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കാനിറങ്ങിയതോടെ ആരെ ഇറക്കുമെന്നാണ് തലപുകയ്ക്കുന്നത്. അബ്ദുള്ളക്കുട്ടിക്കാണ് ഒന്നാം നറുക്ക്. അടുത്ത പട്ടികയിൽ പേരുണ്ടാകുമെന്നാണ് സൂചനകൾ.
ഒരുമനയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി നവാസിന്‍റെ ശിക്ഷയിൽ ഇളവ് നല്‍കി സുപ്രീം കോടതി

