തിരുവനന്തപുരം: വാളയാറിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കുട്ടികൾ മരിച്ച കേസിൽ വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. കേസിൽ അന്വേഷണം പൂര്‍ത്തിയായതാണ്. വിധിയും വന്നു. വിധി പകര്‍പ്പ് കിട്ടിയാൽ മാത്രമെ തുടര്‍ നടപടിയെ കുറിച്ച് തീരുമാനം എടുക്കാൻ കഴിയു. കേസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ലോക് നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. 

"