വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ നൽകിയ ഹർജിയിലാണ് ലോകായുക്ത തുടർ നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും ലോകായുക്ത നോട്ടീസ് നൽകി.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയിൽ നൽകിയ ഹ‍‍ർജിയിൽ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖിലാ ഖാൻ നൽകിയ ഹർജിയിലാണ് ലോകായുക്ത തുടർ നടപടികളിലേക്ക് നീങ്ങുന്നത്. ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona