Asianet News MalayalamAsianet News Malayalam

ബന്ധു നിയമനം: മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ്

മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നൽകിയ പരാതിയിലാണ് നോട്ടീസ്. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ജലീൽ ചട്ടങ്ങൾ ഭേദഗതി ചെയ്തെന്നാണ് ആരോപണം

Lokayuktha issued notice to KT Jaleel on nepotism
Author
Thiruvananthapuram, First Published Feb 5, 2020, 2:12 PM IST

തിരുവനന്തപുരം: ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ബന്ധുവായ  കെടി അദീപിനെ ന്യൂന പക്ഷ വികസന കോർപ്പറേഷൻ  ഡയറക്ടർ ആയി  നിയമമിച്ചതിനെതിരെയാണ്  ലോകായുക്ത നോട്ടീസ് നൽകിയത്. പ്രാഥമിക അന്വേഷണത്തിന്റെ  ഭാഗമായാണ് നോട്ടീസ്.  

മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നൽകിയ പരാതിയിലാണ് നോട്ടീസ്. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ജലീൽ ചട്ടങ്ങൾ ഭേദഗതി ചെയ്തെന്നാണ് ആരോപണം. ഇത്  സംബന്ധിച്ച്, മന്ത്രി തന്നെ മറുപടി നൽകേണ്ടതുകൊണ്ടാണ് പ്രാഥമിക വാദം കേൾക്കാൻ  മന്ത്രി കെടി ജലീലിനും  മറ്റ് എതിർകക്ഷികൾക്കും  നോട്ടീസ് അയക്കാൻ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത  ബാബു മാത്യു ജോസഫും  ഉത്തരവിട്ടത് .

മാർച്ച് 30 ന് തുടർ വിചാരണയ്ക്കായി  പരാതി മാറ്റിവച്ചു. ഹർജികാരന്  വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനുവേണ്ടി ഡയറക്ടർ  ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ  നായരും ലോകായുക്തയ്ക്ക് മുന്നിൽ ഹാജരായി.

Follow Us:
Download App:
  • android
  • ios