മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്‌. മലപ്പുറം ചങ്ങരംകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

പ്രവാസിയായ യാസറിനെ യുഎഇയിൽ നിന്നും ഡീപോർട്ട് ചെയ്യാൻ മന്ത്രി കെടി ജലീൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ സമ്മ‍ർദ്ദം ചെലുത്തിയതായി സ്വ‍ർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. 

മന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയതിൻ്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് യാസ‍‍ർ എടപ്പാളിൻ്റെ ആരോപണം. മന്ത്രിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് മലപ്പുറത്തെ ഓഫീസിന് മുന്നിൽ യാസ‍ർ എടപ്പാളിൻ്റെ കുടുംബം പ്രതിഷേധ സമരം നടത്തിയിരുന്നു.