അമിത വേഗതയിൽ പോയ ലോറി പിന്തുടർന്ന് പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പൊലീസ് ഇടപെട്ട് പിടികൂടിയത്. റോഡിലെ ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ചായിരുന്നു ലോറി മുന്നോട്ട് പോയത്

കോഴിക്കോട് : ഉള്ള്യേരിയിൽ (ullyeri)ബൈക്ക് യാത്രക്കാരെ(bike riders) ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി(lorry) ബാലുശ്ശേരി പോലീസ് (police)പിടികൂടി. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികർ നാറാത്ത് സ്വദേശികളായ കോയ, രവീന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. അമിത വേഗതയിൽ പോയ ലോറി പിന്തുടർന്ന് പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പൊലീസ് ഇടപെട്ട് പിടികൂടിയത്. റോഡിലെ ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ചായിരുന്നു ലോറി മുന്നോട്ട് പോയത്.

കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ


തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കൊലക്കേസ് പ്രതിയായ സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി സുമേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ സഞ്ചരിച്ച കാർ ഉപയോഗിച്ച് ഇവരെ ഇടിക്കുകയായിരുന്നു.

സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തി. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂർവ്വം നടത്തിയ അപകടമാണെന്നും മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.