പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദില്ലിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു.

തൃശൂർ: കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.

ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തിൽ കുറിച്ചത്. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദില്ലിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു.

ഭർത്താവ്: പരേതനായ വടക്കേപറമ്പിൽ കൊച്ചുണ്ണി. മറ്റു മക്കൾ: രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ് എന്നിവരാണ്. 

YouTube video player