നെടുമങ്ങാട്:  മുണ്ടേലയില്‍ നിന്ന്  സ്കൂട്ടറില്‍ നെടുമങ്ങാട്ടേയ്ക്ക് വരികയായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൈരളി ജങ്ഷനിലെത്തിയപ്പോഴായിരുന്നു അരുവിക്കര മണ്ടേല  മാവൂര്‍ക്കോണം സ്വദേശി എസ് ശിവകുമാറാണ് സ്കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴ‍ഞ്ഞുവീണത്. 70 വയസായിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നെടുമങ്ങാട് കല്ലമ്പാറ ശാന്തി തീരത്തില്‍ സംസ്കരിച്ചു. സി സരോജം ഭാര്യയാണ്. ബിന്ദു, സുജ, സുരഷ് എന്നിവര്‍ മക്കളും എബാദിഷാന്‍, വി. നിമി പരേതനായ മുരുകന്‍ എന്നിവര്‍ മരുമക്കളുമാണ്.