Asianet News MalayalamAsianet News Malayalam

കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു

10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്

Lottery tickets robbed from a blind man
Author
First Published Jan 27, 2023, 12:32 PM IST

പാലക്കാട്: പാലക്കാട് നഗരത്തിൽ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. കാഴ്ച പരിമിതിയുള്ള ലോട്ടറി കച്ചവടക്കാരൻ്റെ ലോട്ടറികളാണ്  അജ്ഞാതനായ ആൾ തട്ടിയെടുത്തത്. ലോട്ടറി വാങ്ങാനെന്ന പേരിൽ സമീപിച്ച ശേഷം ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു.  റോബിൻസൺ റോഡിൽ താമസിക്കുന്ന മായാ കണ്ണന്റെ ലോട്ടറികളാണ് തട്ടിപ്പറിച്ചത്. 10000 രൂപയോളം വില വരുന്ന 40 സമ്മർ ബംമ്പർ ലോട്ടറികളാണ് നഷ്ടമായത്. മായാ കണ്ണൻ്റെ പരാതിയിൽ പാലക്കാട്‌ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

Follow Us:
Download App:
  • android
  • ios