Asianet News MalayalamAsianet News Malayalam

സിപിഎം ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുന്നു; കേരള രാഷ്ട്രീയത്തിന് ഇത് ഗുണകരമെന്ന് എം എ ബേബി

 സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി പറഞ്ഞു. 

M A Baby says cpm make revolutionary actions
Author
Trivandrum, First Published May 18, 2021, 5:21 PM IST

തിരുവനന്തപുരം: കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മന്ത്രിയാകുമെന്ന് എം എ ബേബി. ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം. കേരളരാഷ്ട്രീയത്തിന് ഇത ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി പറഞ്ഞു. 

ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ  എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. 

കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളിൽ ഉയര്‍ന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ നേടിയെടുത്ത സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിൽ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് സിപിഎം കൈക്കൊണ്ടത്. 
 

Follow Us:
Download App:
  • android
  • ios