ഇന്നത്തോടെ തീ പൂർണമായും അണയ്ക്കുമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് സബ്മിഷന് മറുപടിയായി വിശദീകരിച്ചു.

തിരുവനന്തപുരം: ബ്രഹ്മപുരത്തേത് മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും നിയമസഭയിൽ സതീശൻ ആവശ്യപ്പെട്ടു. ഇന്നത്തോടെ തീ പൂർണമായും അണയ്ക്കുമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് സബ്മിഷന് മറുപടിയായി വിശദീകരിച്ചു.

ഒരു പ്രദേശം മുതൽ ഗുരുതര ആരോഗ്യ പ്രശ്ന ഭീതിയിലാണെന്നും പുക പ്രതിരോധിക്കാനോ തീ കെടുത്താനോ ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തല്‍. ബ്രഹ്മപുരത്തെ രണ്ട് കരാറുകാരും കരാർ അനുസരിച്ച കാര്യങ്ങൾ ചെയ്യുന്നില്ല. ജൈവ മാലിന്യം മണ്ണിട്ടു മൂടുക മാത്രമാണ് ചെയ്യുന്നത്. തീപിടുത്തം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് വി ഡി സതീശന്‍, ആരോപിച്ച അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Also Read: 5-ാം ദിനവും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായില്ല; വിഷപ്പുകയ്ക്ക് പിന്നാലെ മാലിന്യനീക്കം സ്തംഭിച്ചത് ഇരട്ടിദുരിതം

അതേസമയം, പ്രശ്നം ഗൗരവമുള്ളതെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി. ഒരു നടപടിയും എടുത്തില്ലെന്ന് പറയുന്നത് ശരിയല്ല. തീപിടുത്തം ഉണ്ടായ അന്ന് മുതൽ സർക്കാർ ഇടപെടലുണ്ട്. യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടി എടുത്തതെന്ന് പറഞ്ഞ മന്ത്രി, പരിഭ്രാന്തി ഉണ്ടാക്കുന്ന സാഹചര്യം ഇല്ലെന്നും അറിയിച്ചു. ഇന്നത്തോടെ തീ പൂർണമായും അണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.