മത്സര രംഗത്ത് വേണോ എന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനം വരുന്നതോടെ മണ്ഡലത്തിന്‍റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്ന് എംഎം ഹസ്സൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സൻ. സിറ്റിംഗ് എംഎൽഎമാര്‍ക്ക് മത്സരിക്കാം. കെ സി ജോസഫ് മാത്രമാണ് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്. അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും എംഎം ഹസ്സൻ പറഞ്ഞു, 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുമെന്ന സൂചനയും എംഎം ഹസ്സൻ പങ്കുവച്ചു. മത്സര രംഗത്ത് വേണോ എന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനം വരുന്നതോടെ മണ്ഡലത്തിന്‍റെ കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്ന് എംഎം ഹസ്സൻ തിരുവനന്തപുരത്ത് പറഞ്ഞു