ദില്ലി അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ ആദ്യ സീനിയർ സ്റ്റാൻഡിങ് കോൺസലായി സംസ്ഥാന സർക്കാർ നിയമിച്ചു. ഇതോടൊപ്പം അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെ പുതിയ സ്റ്റാൻഡിങ് കോൺസൽമാരായും നിയമിച്ചിട്ടുണ്ട്.

ദില്ലി: അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കോൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യമായാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിങ് കോൺസൽ എന്ന പദവിയിൽ നിയമനം നടത്തുന്നത്. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. ഇതിനു മുമ്പ് 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിങ് കോൺസൽമാരെയും നിയമിച്ചു. അഭിഭാഷകരായ അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെയാണ് സ്റ്റാൻഡിങ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു പി.എസ്. സുൽഫിക്കർ അലി. എഐസിസി ലീഗൽ സെല്ലിന്റെ ജോയിന്റ് സെക്രട്ടറിയാണ് അൽജോ കെ. ജോസഫ്. യൂത്ത് കോൺഗ്രസിന്റെ നിയമ വിഭാഗത്തിന്റെ അഖിലിന്ത്യ ചെയർമാനായി പ്രവർത്തിച്ചിരുന്നു. സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് അൽജോ. തങ്ങൾ കുടുംബാംഗമാണ് മർസൂഖ് തങ്ങൾ. മൂവാറ്റുപുഴ സ്വദേശിയായ ജെയിംസ് പി. തോമസ്. 2012 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ജെയിംസ് പി തോമസ്.